കൊച്ചിയിൽ അഗാപ്പെ മെഡിക്കൽ ഉപകരണ യൂണിറ്റ്
കൊച്ചി:
മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലയിൽ ശ്രദ്ധേയരായ കേരള കമ്പനി അഗാപ്പെ കൊച്ചിയിൽ പുതിയ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നു. 250 കോടി മുതൽ മുടക്കിൽ കാക്കനാട് കിൻഫ്രയുടെ ഇലക്ട്രോണിക് മാനുഫാക്ചറിങ് യൂണിറ്റിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഡയഗ്നോസ്റ്റിക്സ് ടെസ്റ്റിങ് സാങ്കേതികവിദ്യ, ഗവേഷണം എന്നിവയിൽ മുൻനിര ക്കാരായ ജപ്പാനീസ് കമ്പനി ഫൂജിറെബിയോ അടുത്തിടെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി രണ്ട് പുതിയ ഉപകരണങ്ങൾ കമ്പനി പുറത്തിറക്കി. എച്ച്എക്സ് ശ്രേണി ഉൽപ്പന്നങ്ങൾ ഹെമറ്റോളജി അനലൈസറുകളിൽ പുതിയ മുന്നേറ്റത്തിന് തുടക്കമിടുമെന്നും, അതിവേഗത്തിലും കൃത്യതയിലും രക്ത പരിശോധന സാധ്യമാക്കി ലബോറട്ടറി പ്രവർത്തനങ്ങളിൽ വലിയമാറ്റം കൊണ്ടുവരുന്നവയാണ് രണ്ട് ഉപകരണങ്ങളെന്നും അഗാപ്പെ ചെയർമാൻ ജോസഫ് ജോൺ പറഞ്ഞു.