ജർമ്മനിയിൽ ലോക്കോ പൈലറ്റ്മാർ ആറ് ദിവസം പണിമുടക്കും
ബെർലിൻ:
സൂചനാ പണിമുടക്കുകൾ ഫലം കാണാത്ത സാഹചര്യത്തിൽ ആറു ദിവസം നീളുന്ന പണിമുടക്ക് നടത്താൻ ജർമ്മനിയിലെ ലോക്കോ പൈലറ്റുമാർ തീരുമാനിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള ട്രെയിനുകൾ ഓടിക്കുന്നവരുടെ സംഘടനായ ജിഡിഎല്ലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ രണ്ടുമുതൽ തിങ്കളാഴ്ച വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ആഴ്ചയിൽ 38 മണിക്കൂറിൽനിന്ന് 35 ആയി കുറയ്ക്കുക, മെച്ചപ്പെട്ട വേതനം നൽകുക തുടങ്ങിയ ആ വശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ വർഷം രണ്ടു തവണ ലോക്കോ പൈലറ്റുമാർ പണിമുടക്ക് നടത്തിയിരുന്നു.