മാർക്സിസ്റ്റ് നേതാവ് അനുരാ കുമാര ദിസനായകേ ശ്രീലങ്കൻ പ്രസിഡൻ്റ്

ശ്രീലങ്കൻ പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്റെ നേതാവ് അനുര കുമാര ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിൻ്റെ സ്ഥാനാർത്ഥിയായ അനുര കുമാര ദിസനായകെ 42.31 ശതമാനം വോട്ട് നേടിയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചത്.
അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ 9ാം പ്രസിഡന്റാകും. ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാംഘട്ട വോട്ടെണ്ണലുടെയാണ് വിജയിയെ കണ്ടെത്തിയത്. ശ്രീലങ്കൻ ചരിത്രത്തിലാദ്യമായാണ് രണ്ടാം വോട്ടുകള്‍ എണ്ണേണ്ട സാഹചര്യമുണ്ടാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ദിസനായകെ ലീഡ് നിലനിര്‍ത്തിയിരുന്നു.