മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്; രാജ്യം ഉറ്റുനോക്കുന്ന ബജറ്റ്

 മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്; രാജ്യം ഉറ്റുനോക്കുന്ന ബജറ്റ്

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. നികുതിയിളവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഏറെ പ്രതീക്ഷകളോടെയാണ് രാജ്യം.

ഈ ബജറ്റ് സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾക്കും വരും വർഷത്തേക്കുള്ള മുൻഗണനകൾക്കുമുള്ള ഗതി നിശ്ചയിക്കുന്നതിനാൽ നിർണായകമാണ്. ആദായ നികുതി ഇളവിലാണ് പ്രാഥമിക ശ്രദ്ധ. പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി സ്ലാബുകൾ പുനർഘടന നടത്താൻ സാധ്യതയുണ്ടെന്നും സർക്കാർ സ്രോതസ്സുകൾ സൂചന നൽകുന്നു. ഇളവ് പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട് .

ഇത്തവണത്തേത് ജനകീയ ബജറ്റ് ആയിരിക്കുമെന്നും അമൃത കാലത്തെ സുപ്രധാന ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം
പറഞ്ഞിരുന്നു. 

2024ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റെന്നും മോദി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News