റഷ്യൻ സൈന്യത്തിൽ 100 ഇന്ത്യാക്കാർ

മോസ്കോ:
ഒരു വർഷത്തിനുള്ളിൽ റഷ്യൻ സൈന്യം ഇന്ത്യയിൽ നിന്ന് നൂറിലധികംപേരെ റിക്രൂട്ട് ചെയ്തതായി റിപ്പോർട്ട്.’ സൈനിക സുരക്ഷാ സഹായികൾ’ എന്ന തസ്തികയിലേക്കായിരുന്നു നിയമനമെന്നും റഷ്യൻ അധികൃതരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ടു ചെയ്തു. കോൺട്രോക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് അവധിയില്ല. മാസ ശമ്പളം 1.95 ലക്ഷം രൂപ. 50,000 രൂപ ബോണസായും നൽകും. മോസ്കോയിൽ വച്ചു നടന്ന പരീക്ഷയിൽ പാസായവരെ എല്ലാ അപകട സാധ്യതകളും ബോധ്യപ്പെടുത്തിയാണ് പരിശീലനത്തിന് അയച്ചതെന്നും അധികൃതർ പറയുന്നു. ഒന്നര വർഷത്തിനിടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരേയും റഷ്യൻ സൈന്യം റിക്രൂട്ട് ചെയതിട്ടുണ്ട്.