വിജയ് ഇന്ന് ചെന്നൈയിലേക്ക് മടങ്ങും

തിരുവനന്തപുരം:
നാലു ദിവസത്തെ സിനിമാ ചിത്രീകരണത്തിനു ശേഷം ശനിയാഴ്ച രാവിലെ ചാർട്ടേഡ് ഫ്ളൈറ്റിൽ ചെന്നൈയിലേക്ക് മടങ്ങും. എന്റെ അനിയൻമാർ, അനിയത്തിമാർ, ചേട്ടൻമാർ, ചേച്ചിമാർ, അമ്മമാർ തുടങ്ങിയ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് വിജയ്. വെള്ളിയാഴ്ച സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കൊപ്പമുള്ള സെൽഫി വീഡിയോ പങ്കുവച്ചാണ് അദ്ദേഹം നന്ദിയറിയിച്ചത്. വെങ്കട്ട് പ്രഭു ചിത്രമായ ‘ഗോട്ടി’ന്റെ ചിത്രീകരണത്തിന് തിങ്കളാഴ്ചയാണ് വിജയ് തിരുവനന്തപുരത്തെത്തിയതു്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയമായിരുന്നു ലൊക്കേഷൻ. വിജയ് താമസിച്ചിരുന്ന ഹോട്ടലിലും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലും തന്നെ കാണാനെത്തിയവരെ നിരാശരാക്കിയില്ല. 14 വർഷങ്ങൾക്കു ശേഷമാണ് വിജയ് കേരളത്തിലെത്തുന്നത്.