സിഎഎ ഭരണഘടനലംഘനമെന്ന് യുഎസ് കോൺഗ്രസ് റിപ്പോർട്ട്

വാഷിങ്ടൺ:
പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനാ ലംഘനമാകുമെന്ന് അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ട്. മുസ്ലിങ്ങളെ ഒഴിവാക്കി മൂന്ന് രാജ്യങ്ങളിലെ ആറ് മതത്തിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കുന്ന സിഎഎയുടെ ചില അനുച്ഛേദങ്ങൾ ലംഘിക്കുന്നതായി കോൺഗ്രസ് റിസർച്ച് സർവീസിന്റെ (സിആർ എസ്)ഇൻ ഫോക്കസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
2019ൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്ന അമേരിക്കൻ നയതന്ത്രജ്ഞൻ വിഷയത്തിൽ ആശങ്കപ്രകടിപ്പിച്ചതായി സിആർഎസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.