സിവിൾ ജഡ്ജി, മജിസ്ട്രേട്ട് നിയമനം:മൂന്നുവർഷ അഭിഭാഷക പരിശീലനം നിർബന്ധം

കൊച്ചി:
സിവിൾ ജഡ്ജി (ജൂനിയർ ഡിവിഷൻ)/ മുൻസിഫ് മജിസ്ട്രേട്ട് തസ്തികയിലേക്കുള്ള പരീക്ഷയെഴുതുന്നവർക്ക് മൂന്നുവർഷത്തെ അഭിഭാഷക പരിശീലന പരിചയം നിർബന്ധമാക്കി.ഹൈക്കോടതി ജഡ്ജിമാരുടെ ഫുൾ ബെഞ്ച് യോഗത്തിലാണ് തീരുമാനം. ജനുവരി31ന് ഇറക്കിയ വിജ്ഞാപനത്തിൽ ഈ നിബന്ധന ഉണ്ടായിരുന്നില്ല. നിയമ ബിരുദമായിരുന്നു നേരെത്തെ അടിസ്ഥാന യോഗ്യത.