സീറ്റുധാരണയിൽ ‘ഇന്ത്യ കൂട്ടായ്മ’

ന്യൂഡൽഹി:
ഡൽഹിയിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മത്സരിക്കും. യുപിയിൽ 17 സീറ്റുകൊണ്ട് തൃപ്തിപ്പെടാനും കോൺഗ്രസ് സന്നദ്ധമായതോടെ പ്രതിപക്ഷ ഇന്ത്യ കൂട്ടായ്മയുടെ സീറ്റുചർച്ചകൾ അന്തി മഘട്ടത്തിലായി. ബീഹാറിലും തമിഴ് നാട്ടിലും സീറ്റ് ധാരണ ഏറക്കുറെ പൂർത്തിയായി. ബംഗാളിൽ തനിച്ച് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം ചർച്ച തുടരുന്നുണ്ട്.ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നീ സീറ്റുകളിൽ എഎപിയും ചാന്ദ്നിചൗക്ക്, ഈസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി എന്നീ സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും. ഹരിയാന, ചണ്ഡീഗഢ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലും സീറ്റ് ധാരണയായി.ബീഹാറിൽ ജെഡിയു ഇന്ത്യ കൂട്ടായ്മവിട്ട സാഹചര്യത്തിൽ 28 സീറ്റിൽ ആർജെഡിയും എട്ടിടത്ത് കോൺഗ്രസും നാലിടത്ത് ഇടതുപക്ഷവും മത്സരിക്കും.