പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് നാളെ

തിരുവനന്തപുരം:
പ്ലസ് വൺ ഏകജാലകപ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ശനിയാഴ്ച നടക്കും. ഹയർ സെക്കൻഡറി പ്രവേശന വെബ്സൈറ്റായ https://hscap.keralagov.in ൽ വൈകിട്ട് നാലിന് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 4,62,721 അപേക്ഷകളാണുള്ളത്. 4, 24,583 പേരാണ് എസ്എസ്എൽസി പരീക്ഷ വിജയിച്ചത്.ഒരേ വിദ്യാർഥി ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചതും സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾ അപേക്ഷിച്ചതും എണ്ണം വർധിപ്പിച്ചു. പ്ലസ് വൺ പഠനത്തിന് ആകെ 4,74, 917 സീറ്റുണ്ട്. ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10 ന് രണ്ടാം അലോട്ട്മെന്റും 16 ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂൺ 18 ന് ക്ലാസുകൾ ആരംഭിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News