നിലമ്പൂർ മണ്ഡലം ആര്യാടൻ ഷൗക്കത്തിലൂടെ തിരിച്ചുപിടിച്ചു

2016ലെ തോൽവിക്ക് അൻവറിനോട് മധുര പ്രതികാരം കൂടിയാണ് ഷൗക്കത്ത് നടത്തിയിരിക്കുന്നത്.
മലപ്പുറം :
കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിന്‍റെ തട്ടകമായ നിലമ്പൂര്‍ ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസ് തിരികെ പിടിച്ചിരിക്കുന്നു. ആര്യാടൻ മുഹമ്മദ് എട്ട് തവണ അടക്കി വാഴ്ന്ന നിലമ്പൂർ മണ്ഡലം മകൻ ആര്യാടൻ ഷൗക്കത്തിലൂടെയാണ് പാര്‍ട്ടി കൈപ്പടിയിലൊതുക്കിയത്.
2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവർ ഇരുപതിനായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് നാലാം സ്ഥാനത്തായി.ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്- 77,737, എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് – 66,660, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ- 19760, എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്- 8648, എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടി – 2075