ക്രിസ്മസ് യാത്ര ദുരിതം

തിരുവനന്തപുരം:
ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ബസുകളിലും വൻ തിരക്ക്. തിരുവനന്തപുരത്തേയ്ക്കും എറണാകുളത്തേയ്ക്കും സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. എസി ബസുകളിൽ വില സാധാരണ ദിവസങ്ങളേക്കാൾ ഇരട്ടിയാക്കി. വിമാന നിരക്കും കുത്തനെ കൂടി.

