അമേരിക്കയിലെ വെടിവയ്പിൽ നാല് മരണം
വാഷിങ്ടൺ:
അമേരിക്കയിലെ അർക്കൻസാൻസിൽ ഇറച്ചിക്കടയിൽ അക്രമി നടത്തിയ വെടിവയ്പിൽ നാലു പേർ മരിച്ചു. ഒരു പോലീസുകാരനടക്കം ഏഴുപേർ ചികിത്സയിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 190 ആൾക്കൂട്ടവെടിവയ്പ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത തെന്ന് ഗൺവയലൻസ് ആർക്കൈവ് എന്ന ഗവേഷക സംഘം അറിയിച്ചു . ഈ ആഴ്ച മാത്രം ഇത്തരം നാല് കേസുകൾ രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായി.