കടൽക്കൊള്ളക്കാരെ മുംബൈ പൊലീസിന് കൈമാറി
മുംബൈ:
സൊമാലിയൻ തീരത്ത് നിന്ന് പിടികൂടിയ 35 കാൽക്കൊള്ളക്കാരുമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ ഐഎൻഎസ് കൊൽക്കത്ത ശനിയാഴ്ച രാവിലെ മുംബൈയിലെത്തി. അറബിക്കടലിനും ഏദൻ ഉൾക്കടലിനുമിടയിൽ വാണിജ്യ ക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷൻ സങ്കൽപ്പിന്റെ ഭാഗമായാണ് കൊള്ളക്കാരെ പിടികൂടിയത്. 35 കൊള്ളക്കാരെയും 17 ജീവനക്കാരെയും മുംബൈ പൊലീസിന് കൈമാറിയതായി നാവികസേന അറിയിച്ചു. ചരക്കുകപ്പൽ കൊള്ളക്കാർ ആക്രമിച്ചതിനെ തുടർന്ന് ഐഎൻഎസ് കൊൽക്കത്തയുടെ നേതൃത്വത്തിൽ 15 ന് പുലർച്ചെ ആരംഭിച്ച ദൗത്യം 40 മണിക്കൂറോളം നീണ്ടു. ഐഎൻഎസ് സുഭദ്രയും ഓപ്പറേഷനിൽ പങ്കു ചേർന്ന് കപ്പൽ വളഞ്ഞ് കൊള്ളക്കാരെ കീഴടക്കുകയായിരുന്നു.