കുസാറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് 27 മുതൽ അപേക്ഷിക്കാം. 2024ലെ പൊതുപ്രവേശന പരീക്ഷ( CAT) യിലൂടെ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ചാണ് പ്രവേശനം. സംസ്ഥാനത്ത് മുപ്പതോളം പരീക്ഷാ കേന്ദ്രങ്ങളുണ്ട്.അപേക്ഷാ സമർപ്പണം ഓൺലൈനിലാണ്. പ്രോസ്പെക്ടസും അപേക്ഷിക്കാനുള്ള ലിങ്കും https.//admissions. cusat.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ നമ്പർ:04842577100.

