ഗഗന്‍യാന്‍ ആളില്ലാ ദൗത്യത്തിന്റെ രണ്ടാം എയര്‍ ഡ്രോപ് ടെസ്റ്റ് ഇന്ന്

ന്യൂഡൽഹി:
ഗഗന്‍യാന്‍ ആളില്ലാ ദൗത്യത്തിന്റെ രണ്ടാം എയര്‍ ഡ്രോപ് ടെസ്റ്റ് ഇന്ന്, (ഏപ്രിൽ 24) നടക്കും. ആസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അഹമ്മദാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്.
ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഐഎസ്ആര്‍ഒ ദൗത്യത്തെ ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ ജനത കാത്തിരിക്കുന്നത്. പരിശീലനം നേടിയ 3 അംഗങ്ങളുള്ള സംഘത്തെ 400 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തിക്കുകയും 3 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമുദ്രത്തിൽ ലാന്‍ഡ് ചെയ്ത് കൊണ്ട് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഗഗന്‍യാന്‍.