താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചു

കുലോബ്:
ഇസ്ലാംമത വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള താജിക്കിസ്ഥാനിൽ സ്ത്രീകളുടെ ശിരോവസ്ത്രമായ ഹിജാബും പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഇദിയും നിരോധിച്ചു. പാർലമെന്റിന്റെ ഉപരിസഭയായ മജ്ലിസ് മില്ലയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്. തുടർന്ന് പ്രസിഡന്റ് ഇമോമാലി റഹ്മാൻ അംഗീകരച്ച് ഉത്തരവ് ഇറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താജിക്കിസ്ഥാനിൽ ജനസംഖ്യയുടെ തൊ ണ്ണൂറ് ശതമാനത്തിലധികം ഇസ്ലാംമത വിശ്വാസികളാണ്. പെരുന്നാൾ സമയത്ത് കുട്ടികൾ അടുത്തുള്ള വീടുകൾ സന്ദർശിച്ച് മുതിർന്നരിൽ നിന്ന് ചെറിയസമ്മാനങ്ങൾ കൈപ്പറ്റുന്നതാണ് ഇദി ആഘോഷം.