താലൂക്ക്തല അദാലത്ത് ഡിസംബർ 2 മുതൽ
തിരുവനന്തപുരം:
പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തുന്ന താലൂക്ക്തല അദാലത്തുകൾക്ക് 3 ലക്ഷം രൂപ വീതം ചെലവഴിക്കും. ഡിസംബർ 9 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന് 25.85 ലക്ഷം രൂപയും ചെലവിടും. അദാലത്തുകളുടെ സംഘാടന നടത്തിപ്പിന്റെ പൂർണ ചുമതല ജില്ലാ കളക്ടർമാർക്കു നൽകിയും താലൂക്കുകളിൽ തഹസീൽമാരെ സംഘാടകരായി ചുമതലപ്പെടുത്തിയും പൊതുഭരണ വകുപ്പ് മാഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.അദാലത്തിലേക്കുള്ള പരാതികൾ ഡിസംബർ 2 മുതൽ സ്വീകരിച്ചു തടങ്ങും. താലൂക്ക് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴിയും ഓൺലൈനായും പരാതികൾ സമർ വിക്കാം.karuthal.kerala. gov.in പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.