തിരച്ചിൽ തുടരുന്നു
അങ്കോള:
ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുനായുള്ള തിരച്ചിൽ തുടരുന്നു. ഗംഗാവാലി പുഴയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്ശേഷം കാര്യമായ തിരച്ചിൽ നടന്നില്ല. നേവിയുടെയും മുങ്ങൽ വിദഗ്ദർ സ്ഥലത്തെത്തിയിരുന്നു. പുഴയിലെ നീരൊഴുക് കൂടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം എട്ടായി. അർജുനടക്കം മൂന്നുപേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. കേരളത്തിലെ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് പോകാൻ അനുമതിയില്ല. ഷിരൂരിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ ചൊവ്വാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കരയ്ക്കടിഞ്ഞു.