ബജറ്റ് സമ്മേളനം നാളെ മുതൽ

 ബജറ്റ് സമ്മേളനം നാളെ മുതൽ

തിരുവനന്തപുരം:
പതിനഞ്ചാം നിയമസഭയുടെ പത്താം ബജറ്റ് സമ്മേളനം നാളെ മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ബജറ്റ് സമേളനത്തിന് തുടക്കമാകുമെന്ന് സ്പീക്കർ എഎൻ ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച ജനുവരി 29, 30, 31 തീയതികളിൽ നടക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതൽ 14 വരെ ബജറ്റ് ചർച്ച. ധനാഭ്യർഥനകളുടെ സൂക്ഷപരിശോധന ഫെബ്രുവരി15 മുതൽ 25 വരെ.സബ്ജറ്റ് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥന പാസാക്കും.സർക്കാർ കാര്യത്തിനായി അഞ്ചു ദിവസവും അനൗദ്യോഗിക കാര്യങ്ങൾക്കായി നാലു ദിവസവും നീക്കി വച്ചിട്ടുണ്ട്. ധനവിനിയോഗ ബില്ലുകളും മൂന്ന് ഓർഡിനൻസ് ബില്ലുകളും സഭയിൽ അവതരിപ്പിക്കും. സ്പീക്കറോടൊപ്പം നിയമസഭാ സെക്രട്ടറി ഷാജി സി ബേബിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News