ബെംഗളൂരുവിൽ ഓണപൂക്കളം ചവിട്ടി നശിപ്പിച്ച മലയാളി യുവതിക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട സ്വദേശിനിയായ സിമി നായർ എന്ന സ്ത്രീക്കെതിരെയാണ് പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്
ബെംഗളൂരു:
ഓണാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ കേസെടുത്ത് പോലീസ്. സംഭവം നടന്നത് ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ്.
പത്തനംതിട്ട സ്വദേശിനിയായ സിമി നായർ എന്ന സ്ത്രീക്കെതിരെയാണ് പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പോലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്.