ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു

മുംബൈ:
ഇന്ത്യൻ നാവികസേനയുടെ അഭിമാന പടക്കപ്പലിലൊന്നായ ഐഎൻഎസ് ബ്രഹ്മപുത്രയിൽ വൻ തീ പിടിത്തം. ജൂനിയർ സെയിലറെ കാണാതായി. തീ പിടിത്തത്തെത്തുടർന്ന് ഒരു ഭാഗത്തേയ്ക്ക് ചെരിഞ്ഞ് കപ്പൽ പാതി മുങ്ങിയനിലയിലാണ്. അറ്റകുറ്റപ്പണിക്കായി മുംബൈ നേവൽ ഡോക്ക്‌യാർഡിൽ എത്തിച്ച കപ്പലിൽ ഞായറാഴ്ച വൈകിട്ടോടെയാണ് തീ പിടിത്തമുണ്ടായതെന്ന് നേവി അറിയിച്ചു. തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. സംവ ത്തിൽ അന്വേഷണത്തിന് നേവി ഉത്തരവിട്ടു. കാണാതായ നാവിക സേനാംഗത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.