മാധ്യമങ്ങൾ പച്ചക്കള്ളം പറയുന്നു: മന്ത്രി സജി ചെറിയാൻ

 മാധ്യമങ്ങൾ പച്ചക്കള്ളം പറയുന്നു: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ:

കേരളം സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുന്ന സംസ്ഥാനമെന്ന് മന്ത്രി സജി ചെറിയാൻ. മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച മന്ത്രി, മാധ്യമങ്ങൾ സ്വീകരിക്കുന്നത് ഗീബൽസിയൻ തന്ത്രമാണെന്നും പറഞ്ഞു. മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ സർക്കാർ ബലിയാടാകുന്നുവെന്നും സജി ചെറിയാൻ ആലപ്പുഴയിൽ പറഞ്ഞു.

‘‘മാധ്യമങ്ങൾ പച്ചക്കള്ളം പറയുന്നു. അടിസ്ഥാനപരമായി എന്തെങ്കിലും കാര്യങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ? മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ സർക്കാർ ബലിയാടാകുന്നു. മുഖ്യമന്തിക്കും മന്ത്രിമാർക്കും എതിരെ നുണകൾ പറയുന്നു. ഗവൺമെന്റിനെ മോശപ്പെടുത്താൻ ശ്രമിക്കുന്നു. 2026ൽ ഇടതുപക്ഷം 100 ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. ഇടതുപക്ഷത്തെ ഏൽപ്പിച്ചാൽ സുരക്ഷിതത്വം ഉണ്ടെന്ന് കേരളത്തിലെ ജങ്ങൾക്ക് നന്നായി അറിയാം. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ പ്രവർത്തകർ ജനങ്ങളിൽ എത്തിക്കണം’’- സജി ചെറിയാൻ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News