സ്വന്തം വാഹനം ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം

തിരുവനന്തപുരം:
സ്വന്തം വാഹനത്തിൽ ഡ്രൈവിങ് പഠിക്കാനും സ്വന്തം വാഹനത്തിൽ ടെസ്റ്റിന് പങ്കെടുക്കാനും അവസരമൊരുക്കി ഗതാഗത വകുപ്പിന്റെ ഉത്തരവ്. മെയ് 15 ലെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെയും തൊഴിലാളികളുടെയും യൂണിയനുകളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നുതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് പുതിയ നിർദ്ദേശം. ദിവസം ഒരു എംവിഐ 40 ടെസ്റ്റും, രണ്ട് എംവിഐ 80 ടെസ്റ്റും നടത്തണം.കൂടുതൽ അപേക്ഷകരുള്ള ആർടിഒ, ജോയിന്റ് ആർടിഒ ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെവച്ച് ടെസ്റ്റ് നടത്തണം. ഓരോ ഡ്രൈവിങ് സ്കൂളിനും യോഗ്യതയുള്ള ഇൻസ്ട്രക്ടർ ഉണ്ടാകണം. ടെസ്റ്റ് ഗ്രൗണ്ടിൽ ഇവരുടെ സാന്നിധ്യവും ഉറപ്പാക്കണം. ഭേദഗതികൾ വരുത്തി പുതിയ സർക്കുലർ ഗതാഗത കമ്മീഷണർ പുറപ്പെടുവിക്കും. സംസ്ഥാനത്ത് വ്യാഴാഴ്ച 2431 ടെസ്റ്റ് നടന്നു.