പിതൃ സ്‌മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി

തിരുവനന്തപുരം:
പിതൃ സ്‌മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി. ആയിരക്കണക്കിന് പേരാണ് വിവിധ ഇടങ്ങളിൽ ബലിതർപ്പണം നടത്തുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ബലി തർപ്പണ കേന്ദ്രങ്ങളിൽ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ബലി തർപ്പണം നടക്കും.
പൂജാവിധികളും ആചാരങ്ങളും കൃത്യമായ ചിട്ടയോട് കൂടി നടക്കുന്ന ആചാര ക്രിയയാണ് ഇത്. സാധാരണയായി നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകമായി തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തർപ്പണം നടത്താറുള്ളതെങ്കിലും സ്വന്തം വീട്ടുമുറ്റത്ത് ബലിയിടുന്നവരുമുണ്ട്.