പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ നൽകി ഗ്രീസിന്‍റെ ആദരം ; ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവെന്ന് പ്രധാനമന്ത്രി

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ നൽകി ഗ്രീസിന്‍റെ ആദരം  ; ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവെന്ന് പ്രധാനമന്ത്രി

ഏഥന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ഗ്രീക്ക് സർക്കാർ ഒരുക്കിയത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ നൽകി ഗ്രീസിന്‍റെ ആദരം. ഏകദിന സന്ദർശനത്തിനായി നരേന്ദ്ര മോദി ഗ്രീസിലെത്തിയപ്പോഴാണ് പ്രസിഡന്‍റ് കാറ്ററിന സാകെല്ലർപോലു പുരസ്കാരം സമ്മാനിച്ചത്. ബഹുമതി സ്വീകരിച്ച മോദി ഗ്രീക്ക് പ്രസിഡന്‍റിന് നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.

15ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയ മോദി ഇവിടെ നിന്നാണ് ഗ്രീസിലേക്ക് പോയത്. 40 വർഷത്തിന് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. 1983ൽ അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതിനുമുമ്പ് ഗ്രീസ് സന്ദര്‍ശിച്ചത്.

ഏഥന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ഗ്രീക്ക് സർക്കാർ ഒരുക്കിയത്. ഇന്ത്യന്‍ സമൂഹവുമായി മോദി സംസാരിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി മിറ്റ്സോ ടാക്കീസുമായി കൂടിക്കാഴ്ച നടത്തിയ മോദി പ്രതിരോധം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം എന്നിവ ചര്‍ച്ച ചെയ്തു.

‘‘ഭാരത് മാതാ കീ ജയ്, മോദി, മോദി’’ മുദ്രാവാക്യങ്ങളുമായാണ് ഇന്ത്യൻ സമൂഹം മോദിയെ ഗ്രീസിലേക്ക് സ്വീകരിച്ചത്. ത്രിവർണ പതാകയുമായിട്ടായിരുന്നു ഇവർ മോദിയെ കാണാനെത്തിയത്. ഗ്രീക്ക് പ്രസിഡന്‍റിൽ നിന്ന് ഉപഹാരം സ്വീകരിച്ച മോദി ഇരുരാജ്യങ്ങളും സൗഹാർദം വർധിപ്പിക്കുന്നത് സംബന്ധിച്ചും വിവിധ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News