ഇടവേള ബാബു അറസ്റ്റിൽ

ലൈംഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണം സംഘം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇന്ന് രാവിലെ ഇടവേള ബാബു അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചേക്കും. കഴിഞ്ഞ ദിവസം മുകേഷിനെതിരെ സ്വീകരിച്ച സമാന നടപടികൾ ആയിരിക്കും ഇടവേള ബാബുവിൻ്റെ കാര്യത്തിലും സ്വീകരിക്കുക.
ഉടൻ തന്നെ ഇടവേള ബാബുവിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കും. ശേഷം ജാമ്യത്തിൽ വിട്ടയക്കും.
അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. കേസിൽ നേരത്തെ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ സംഘടനയിലെ മുൻ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം.