കോവിഡിനുശേഷം 10038 ദിനപത്രം

ന്യൂഡൽഹി:
കോവിഡ് കാലത്തെ ഇടിവിനുശേഷം രാജ്യത്ത് ദിന പത്രങ്ങളുടെ എണ്ണവും പ്രചാരവും വർധിച്ചതായി പ്രസ് രജിസ്ട്രാർ റിപ്പോർട്ട്. 2021-22 ൽ രാജ്യത്ത് ദിനപത്രങ്ങളുടെ പ്രചാരം പ്രതിദിനം 22,57,26,209 കോപ്പി ആയിരുന്നത് 2022 – 23 ൽ 23,22,92,405 ആയി ഉയർന്നു.ഇപ്പോൾ പുറത്തവന്ന 2022 – 23 ലെ റിപ്പോർട്ട് പ്രകാരം മൊത്തം 10038 ദിനപത്രങ്ങളാണ് രാജ്യത്ത് പ്രസിദ്ധീകരിക്കുന്നത്. തൊട്ട്മുൻ വർഷം ഇത് 10,152 ആയിരുന്നു.ഏറ്റവും കൂടുതൽ ദിനപത്രം ഹിന്ദിയിലാണ് 4496 പത്രങ്ങൾ. 340 ആനുകാലികപ്രസിദ്ധീകരണങ്ങളുള്ള മലയാളം 11-ാം സ്ഥാനത്താണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News