ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതിയുടെ അതൃപ്തി

ന്യൂഡൽഹി:
മദ്യനയക്കേസിൽ ഡ/ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്ത നടപടി ക്രമത്തിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. ഹർജിയിൽ സ്റ്റേ നൽകിയ ശേഷം വിധി പറയാൻ മാറ്റിവച്ച സിഗിൾബെഞ്ചിന്റെ നടപടിയെ അസാധരണമെന്ന് ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് എസ് വി എൻ ഭാട്ടി എന്നിവരുടെ ബഞ്ച് വിശേഷിപ്പിച്ചു. സ്റ്റേ വിഷയങ്ങളിൽ വിധികൾ മാറ്റിവയ്ക്കാതെ ഉടൻ നൽകുകയാണ് ചെയ്യുക. ഹൈക്കോടതിയിൽ സംഭവിച്ചത് അസാധാരണമാണ് – ബഞ്ച് നിരീക്ഷിച്ചു.