ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാല്‍ പൊങ്കാലയ്ക്കായി പണ്ടാര അടുപ്പിൽ തീ പകർന്നു

തിരുവനന്തപുരം:
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അനന്തപുരി. പൊങ്കാലയ്ക്കായി പണ്ടാര അടുപ്പിൽ തീ പകർന്നു. വ്രതശുദ്ധിയോടെ ലക്ഷണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ ഇന്നലേയും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 10:30 ഓടെയാണ് പണ്ടാര അടുപ്പിലേക്ക് അഗ്നിപകര്‍ന്നു. ഉച്ചയ്ക്ക് 2:30നാണ് പൊങ്കാല നിവേദ്യം നടക്കുക.

ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകരുന്നതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിക്കുന്നത്. ഇതേ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി. വലിയ തിടപ്പള്ളിയും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്കും അഗ്നിപകരുന്നത് സഹ മേല്‍ശാന്തിയാണ്. ഇതോടെ പൊങ്കാല അര്‍പ്പണം ആരംഭിച്ചത്. ഉച്ചയ്ക്ക് 2:30 ന് പൊങ്കാല നിവേദ്യം ആരംഭിക്കും. ക്ഷേത്രത്തിൽ നിന്ന് നിയോഗിച്ച ശാന്തിക്കാരാണ് നിവേദ്യം നടത്തുക.
