കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം

തിരുവനന്തപുരം:
കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം . ഇവിടെ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് പ്രോസസ്സിംഗ് യൂണിറ്റിലാണ് തീപിടിത്തം.
തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റും കൊച്ചു വേളിയിലേക്ക് തിരിച്ചു. വെളുപ്പിന് മൂന്നര മണിക്കാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തീ അണക്കാനുള്ള ശ്രമം തുടരുന്നു. അടുത്തുള്ള ടൈറ്റാനിയം ഫാക്ടറി, പെട്രോൾ പമ്പ് എന്നിവിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു എന്നാണ് റിപ്പോർട്ട്.
പ്ലാസ്റ്റിക് റീസൈക്ലിങ് സ്ഥാപനത്തിലെ അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന മേഖലയിലാണ് തീപിടിത്തം.