ടെസ്റ്റ് ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും
മുംബൈ:
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ. ജൂണിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇരുപത്തഞ്ചുകാരൻ നയിക്കും. വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. പതിനെട്ടാംഗ ടീമിൽ മലയാളി താരം കരൂൺ നായരും ഉൾപ്പെട്ടു.എട്ട് വർഷത്തിനു ശേഷമാണ് കരുൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നതു്. ബി സായ് സുദർശനും അർഷ്ദീപ് സിങ്ങുമാണ് പുതുമുഖങ്ങൾ. പേസർ മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല. രോഹിത് ശർമ, വിരാട് കോഹ്‌ലി, ആർ അശ്വിൻ എന്നിവർ വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക്.