ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്  ആദ്യഘട്ട പ്രൊവിഷണൽ  അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

 ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്  ആദ്യഘട്ട പ്രൊവിഷണൽ  അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ്  ലഭിച്ചവർക്ക് ജൂൺ 27 വരെ ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ടോക്കൺ ഫീസ്   അടയ്ക്കാത്തവർക്കു തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റെഗുലർ അലോട്ട്‌മെന്റ്കളിൽ പരിഗണിക്കപ്പെടുകയുമില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല.    കോളേജുകളിലെ സീറ്റ് ഒഴിവു സംബന്ധിച്ചുള്ള വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560361, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പി.എൻ.എക്സ് 2

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News