മത്സരത്തിൽ നിന്ന് മിസ് ഇംഗ്ലണ്ട് പിന്മാറിഹൈദരാബാദ്:
സംഘാടകർക്ക് എതിരെ ഗുരുതര ആരോപണമുയർത്തി തെലങ്കാന ആഥിത്യമരുളുന്ന മിസ് വേൾഡ് മത്സരത്തിൽ നിന്നും മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറി. ധാർമികവും വ്യക്തിപരവുമായ പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് അവർ ആദ്യം പ്രതികരിച്ചതെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ 24 കാരിയായ മില്ല ഗുരുതര ആരോപണങ്ങളാണുയർത്തിയത്. പരിപാടിയുടെ പ്രായോജകർ സമ്പന്നരും മധ്യവയസ്കരുമായ പുരുഷൻമാരോട് ഇടപഴകാൻ സംഘാടകർ നിർബന്ധിച്ചെന്നും വിനോദ പരിപാടികളിലും മറ്റും വിശ്രമിക്കാൻ അനുവദിക്കാതെ പങ്കെടുപ്പിച്ചെന്നും മില്ല പറഞ്ഞു. പരിപാടിയുടെ സംഘാടകർ ഭൂതകാലത്തിൽപെട്ടു പോയവരാണെന്നും താൻ ഒരു അഭിസാരികയാണോ എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് പിന്മാറിയതെന്നും അവർ ‘ദ സൺ’ എന്ന ബ്രിട്ടീഷ് വിനോദമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.എന്നാൽ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സംഘാടകർ പ്രതികരിച്ചു.