ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഗോത്രവർഗ്ഗ യുവതീ യുവാക്കളുടെ സമൂഹ വിവാഹം

കൊല്ലം:
പത്തനാപുരം ഗാന്ധിഭവൻ്റെ സഹോദര സ്ഥാപനമായ
വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ 20 ഗോത്രവർഗ യുവതീയുവാക്കളുടെ മംഗല്യവേദിയായി. പത്തനംതിട്ട കോട്ടയം ജില്ലകളിലെ വനങ്ങളിൽ താമസിക്കുന്ന 20 സഹോദരങ്ങളുടെ വിവാഹമാണു സ്നേഹാശ്രമത്തിൻ്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നത്. സംസ്ഥാനക്ഷീരവികസനവകുപ്പ് മന്തി ജെ. ചിഞ്ചുറാണിയും ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷാഹിദാകമാലും വിവാഹചടങ്ങുകളുടെ മുഖ്യകാർമ്മികത്വം വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., ജി.എസ്.ജയലാൽ എം.എൽ.എ., ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ.ശ്രീകുമാർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ശാന്തിനി , ഇത്തിക്കരബ്ലോക്ക് പഞ്ചായത്ത് അംഗം സരിതാപ്രതാപ്, ഗ്രാമപഞ്ചായത്ത് അംഗം റീനാമംഗലത്ത് ഗാന്ധിഭവൻമാനേജിംഗ് ട്രസ്റ്റി പ്രസന്ന സോമരാജൻ , മാനേജിംഗ് ഡയറക്ടർ ശശികുമാർ, സി.ഇ.ഒ ഡോ. വിൻസെൻ്റ് ഡാനിയൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡൻ്റ് എസ്. ദേവരാജൻ എന്നിവർ ആശംസകൾ അറിയിച്ചു.