ഐഎസ്ആർഒ ആസ്ഥാനത്ത് പ്രധാനമന്ത്രി; ശാസ്ത്രജ്ഞരെ നേരിൽ കാണും

 ഐഎസ്ആർഒ ആസ്ഥാനത്ത് പ്രധാനമന്ത്രി; ശാസ്ത്രജ്ഞരെ നേരിൽ കാണും

ഗ്രീസ് സന്ദർശനത്തിന് ശേഷമാണ് മോദി ബെം​ഗളൂരുവിൽ എത്തിയത്. ബെം​ഗളൂരു എച്ച്എഎൽ വിമാനത്താവളത്തിലെത്തി.ബെം​ഗളൂരു വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച വേദിയിൽ വച്ചാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തത്.

ലോകത്തിന്റെ ഓരോ കോണിലും ഇന്ത്യയുടെ ശാസ്ത്ര നേട്ടത്തെക്കുറിച്ച് അഭിമാനപ്പെടുകയാണെന്നും പ്രധാനമന്ത്രി.ചന്ദ്രയാൻ പദ്ധതി സമയത്ത് താൻ രാജ്യത്തുണ്ടായിരുന്നില്ല. അതിനാൽ തന്നെ തിരികെ എത്തുമ്പോൾ ഡൽഹിയിലേക്കല്ല ബെം​ഗളൂരുവിലേക്ക് എത്തി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനായിരുന്നു തൻ്റെ തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.താൻ എത്തുന്നത് ശാസ്ത്രജ്ഞരെ കാണാൻ ആണെന്നും പ്രോട്ടോക്കോൾ പ്രകാരം തന്നെ വന്ന് കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രിയോടും ​ഗവർണറോടും ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എങ്കിലും ചീഫ് സെക്രട്ടറി എത്തിയതിൽ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷം പ്രധാനമന്ത്രി മോദി ഇസ്രോ ക്യാമ്പസിലേക്ക് തിരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News