അന്താരാഷ്ട്ര ചലച്ചിത്രോത്സവം: രജിസ്ട്രേഷൻ ഇന്നു മുതൽ
തിരുവനന്തപുരം:
സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ 10 ന് ആരംഭിക്കും.registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതു വിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മേളയുടെ മുഖ്യ വേദിയായ ടാഗോർ തീയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.