അഫ്ഗാനിസ്ഥാൻ സെമിയിൽ

കിങ്സ് ടൗൺ:
അഫ്ഗാൻ ക്രിക്കറ്റിൽ പുതു യുഗപ്പിറവി. ചരിത്രത്തിലാദ്യമായി ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ എട്ട് റണ്ണിന് കീഴടക്കിയാണ് അഫ്ഗാൻ അപൂർവ നേട്ടം കൈവരിച്ചത്. പലതവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 19 ഓവറിൽ 114 റണ്ണായി. സ്കോർ:അഫ്ഗാനിസ്ഥാൻ 115/5 (20 ഓവർ), ബംഗ്ലാദേശ് 105 ( 17.5 ). ടോസ് നേടി ബാ റ്റെടുത്ത അഫ്ഗാന് ഓപ്പണർമാർ പതിഞ്ഞ തുടക്കമാണ് നൽകിയത്. അവസാന ഓവറുകളിൽ റാഷിദ് പറത്തിയ മൂന്ന് സിക്സറുകളാണ് രക്ഷയായത്. സൂപ്പർ എട്ട് ഒന്നാം ഗ്രൂപ്പിൽ മൂന്നു കളിയും ജയിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്താണ്.