ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ദിനാചരണമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. 1989 മുതൽ എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.
1987 ഡിസംബർ 7 ലെ ജനറൽ അസംബ്ലി പ്രമേയമാണ് ദിനാചരണം തീരുമാനിച്ചത്.
1987 ജൂൺ 17 മുതൽ 26 വരെ വിയന്നയിൽ നടന്ന മയക്കുമരുന്ന് ദുരുപയോഗം, നിയമവിരുദ്ധ കടത്ത് എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ രണ്ട് സുപ്രധാന പ്രമേയങ്ങൾ അംഗീകരിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ പോരാട്ടത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി ഒരു വാർഷിക ദിനം ആചരിക്കണമെന്ന് സമ്മേളനം ശുപാർശ ചെയ്തു. ജൂൺ 17, ജൂൺ 26 തീയതികൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും പിന്നീട് ജൂൺ 26 തിരഞ്ഞെടുത്തു.
യുഎന്നിന്റെ 2007 ലെ ലോക മയക്കുമരുന്ന് റിപ്പോർട്ട് പ്രകാരം [4] അനധികൃത മയക്കുമരുന്ന് വ്യാപാരത്തിന്റെ മൂല്യം പ്രതിവർഷം 322 ബില്യൺ യുഎസ് ഡോളറാണ്. .