കെജ്‌രിവാളിനെ സിബിഐ അറസ്റ്റു ചെയ്തു

ന്യൂഡൽഹി
മദ്യനയക്കേസിൽ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കാനിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബി ഐ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച തിഹാർ ജയിലിൽ എത്തിയാണ് മറ്റൊരു കേന്ദ്ര അന്വേഷണ ഏജൻസിയും അറസ്റ്റു ചെയതത്. ബുധനാഴ്ച വിചാരണക്കോടതിയിൽ കെജ്‌രിവാളിനെ ഹാജരാക്കും. ഇഡി യെടുത്ത കേസിൽ കെജ്‌രിവാളിന് ജാമ്യം കിട്ടിയാലും പുറത്തിറങ്ങാതിരിക്കുവാനുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയാണിതെന്ന് എഎപി നേതാവ് സഞ്ജയ്സിങ് ചൂണ്ടിക്കാട്ടി. നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവു നൽകാനില്ലെന്നും ഇഡി പക്ഷപാതപരമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി കെജ്‌രിവാളിന് ജാമ്യം നൽകിയ റൗസ് അവന്യു കോടതി ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് ചൊവ്വാഴ്ച സ്റ്റേ ചെയതിരുന്നു.ഹൈക്കോടതിയുടെ നടപടി അസാധാരണമാണെന്ന് തിങ്കളാഴ്ച സുപ്രീംകോടതി വിമർശിച്ചിരുന്നു.