ക്ഷേത്രങ്ങളിലെ സ്വർണ്ണം എസ്ബിഐയിൽ നിക്ഷേപിക്കും
തിരുവനന്തപുരം:
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം റിസർവ് ബാങ്കിന്റെ നിക്ഷേപ പദ്ധതിപ്രകാരം എസ്ബിഐയിലേക്ക് മാറ്റും. സ്വർണം 24 കാരറ്റാക്കി നിക്ഷേപി ക്കുന്നതിലൂടെ ബോർഡിന് 7.29 കോടിയോളം രൂപ പലിശയായി ലഭിക്കും. കോടതി അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ക്ഷേത്രങ്ങളിൽ നിത്യേനയും ഉത്സവ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും പൗരാണികവുമായതും ഒഴികെയുള്ള സ്വർണമാണ് നിക്ഷേപിക്കുന്നതു്. കൊച്ചി, ഗുരുവായൂർ ദേവസ്വം ബോർഡുകൾ നേരത്തെതന്നെ സ്വർണ നിക്ഷേപ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിലൂടെ മികച്ച വരുമാനം ബോർഡിന് ലഭിക്കുമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.കൂടാതെ ഓട്ടുപാത്രങ്ങളും വിളക്കുകളും ലേലം ചെയ്യാനും കോടതി അനുമതിയുണ്ട്.