ഡിജിറ്റൽ റീസർവേ: ഭൂവുടമകൾക്ക് പരിശോധിക്കാം

             

തിരുവനന്തപുരം:

            ഡിജിറ്റൽ റീസർവേയുടെ കരട് വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം. റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി ‘പോർട്ടലിൽ രേഖപ്പെടുത്തിയ കരടു രേഖ തദ്ദേശവകുപ്പിന്റെകൂടി പങ്കാളിത്തത്തോടെ മുഴുവൻ ജനങ്ങളിലും എത്തിക്കും. ഇതിനായി ഓൺലൈനായി ചേർന്ന റവന്യു, തദ്ദേശ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും യോഗം തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീസർവേ നടക്കാനുള്ള ഇടങ്ങളിൽ സർവേ സഭകൾ വിളിച്ചു ചേർത്ത് ജനപങ്കാളിത്തം ഉറപ്പു വരുത്താനുള്ള പ്രവർത്തനം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരോട് മന്ത്രി നിർദ്ദേശിച്ചു.ആദ്യഘട്ടത്തിൽ 200 വില്ലേജിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News