തിരക്കഥാകൃത്ത് കുമാർ സാഹ്നി അന്തരിച്ചു

കൊൽക്കത്ത:
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി 11ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമാന്തര സിനിമകളിലൂടെ പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച സംവിധായകനായിരുന്നു അദ്ദേഹം. മായാദർപ്പൺ, ഖയാൽ ഗാഥ, തരംഗ്, കസ്ബ തുടങ്ങിയവ സാഹ്നിയുടെ ശ്രദ്ധേയ സിനിമകളാണ്.1940 ഡിസംബർ ഏഴിന് സിന്ധിൽ ജനിച്ച അദ്ദേഹം 1947ലെ ഇന്ത്യാ വിഭജനത്തിനു ശേഷം മുംബൈയിൽ താമസം മാറി.പ്രശസ്ത സംവിധായകൻ റിത്വിക്ക് ഘട്ടക്കിന്റെ ശിഷ്യഷ്ടനായിരുന്നു സാഹ്നി.ഹിന്ദി എഴുത്തുകാരൻ നിർമൽ വർമയുടെ ചെറുകഥയെ ആസ്പദമാക്കി ചിത്രീകരിച്ച മായാദർപ്പൺ (1972) ദേശീയ പുരസ്കാരത്തിനർഹമായി.അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിച്ച സാഹ്നിയുടെ പ്രശസ്ത കൃതിയാണ് ‘ദ ഷോക്ക് ഓഫ് ഡിസയർ ആൻഡ് അദർ എസ്സേസ്.