ബാംഗ്ളുരൂ മെട്രോ ഹെബ്ബാളിലേയ്ക്ക് എത്തും, ഏറ്റവും ചിലവേറിയ പദ്ധതി.

 ബാംഗ്ളുരൂ മെട്രോ ഹെബ്ബാളിലേയ്ക്ക് എത്തും, ഏറ്റവും ചിലവേറിയ പദ്ധതി.

ബാംഗ്ളുരു :

ബാംഗളുരുവിലെ നമ്മ മെട്രോയുടെ മൂന്നാം ഘട്ട (ഫേസ് 3 എ ) നിർമ്മാണ പ്രവർത്തനങ്ങളുടെ ചിലവ് 28405 കോടിയെന്ന് റിപ്പോർട്ട്‌ ചെയ്യുന്നു.നേരത്തെ ഇത് 15000കോടിയായിരുന്നു നിർമ്മാണ ചിലവ് കണക്കാക്കിയിരുന്നത്. അതാണിപ്പോൾ ഇത്രയും വർദ്ധിച്ച തുകയിലേയ്ക്ക് മാറിയത്.36.59കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടത്തിൽ കിലോമീറ്ററിന് 776കോടിയാണ് നിർമ്മാണ ചിലവ്.നമ്മ മെട്രോയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ചിലവേറിയതാണ് ഈ പദ്ധതി.ഇതിനാവശ്യമായ തുകയുടെ 35ശതമാനവും കടമെടുക്കാനാണ് സർക്കാരിന്റെ നീക്കം.കേന്ദ്ര സംസ്ഥാന സർക്കാരുകൾ വകയിരുത്തുന്ന തുകയും കടമെടുക്കുന്ന തുകയും ഉപയോഗിച്ചാണ് നമ്മ മെട്രോയുടെ ഫേസ് 3 എ പൂർത്തിയാക്കാൻ ബാംഗളുരു മെട്രോ റെയിൽ കോർപറേഷൻ (ബി എം ആർ സി എൽ ) തീരുമാനിച്ചിരിക്കുന്നത്.പദ്ധതിയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് 5000കോടിയാണ് കണക്കാക്കുന്നത്. ഈ തുക സർക്കാരാണ് അനുവദിക്കുന്നത്.ബാംഗളുരുവിന്റെ തെക്ക് കിഴക്കൻ മേഖലയായ സർജാർപൂരിൽ നിന്നുംകൊറമംഗല, വിത്സൺ ഗാർഡൻ കെ ആർ സർക്കിൾ വഴി വടക്ക് കിഴക്കൻ മേഖലയായ ഹെബ്ബാളിലേയ്ക്ക് നീളുന്നതാണ് ഫേസ് 3 എ.പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ് ബി എം ആർ സി എൽ.കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങബി ൾ തുടങ്ങും. അഞ്ച് വർഷങ്ങൾ കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ബി എം ആർ സി എൽ തീരുമാനിച്ചിരിക്കുന്നത്.14.44കിലോമീറ്റർ നീളമുള്ള 11ഭൂഗർഭ പാത ഉൾപ്പെടെ,29സ്റ്റേഷനുകൾ ഈ മെട്രോ പദ്ധതിയിൽ ഉണ്ടാകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News