മംഗളം ചാനലിലെ ഉപകരണങ്ങൾ തൂക്കി വിറ്റു

തിരുവനന്തപുരം:
റേറ്റിങ് കൂട്ടാനായി ഉദ്ഘാടന നാളിൽതന്നെ തെറ്റായതും നിയമവിരുദ്ധവുമായ വാർത്ത നൽകി കുരുങ്ങിയ മംഗളം ചാനലിന്റെ കണ്ടുകെട്ടിയ സ്വത്തുവകകൾ സൗത്ത് ഇന്ത്യൻ ബാങ്ക് തൂക്കി വിറ്റു. വായ്പ മുടങ്ങിയതിനെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിലുള്ള ചാനൽ ഓഫീസിലെ വസ്തുവകകൾ ബാങ്ക് നേരത്തെ ജപ്തി ചെയ്തിരുന്നു. ഇവയാണിപ്പോൾ 47.5 ലക്ഷം രൂപയ്ക്ക് വിറ്റത്. ഇലക്ട്രോണിക് ഉപരണങ്ങൾ, ക്യാമറകൾ, കംപ്യൂട്ടർ തുടങ്ങിയവ ഇതിൽപ്പെടുന്നു. 2017 മാർച്ചിലെ ഉദ്ഘാടന വേളയിൽ ഞെട്ടിക്കുന്ന ‘എക്സ്ക്ലൂസീവ് ‘ എന്ന് പറഞ്ഞ് ഒരു മന്ത്രിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന അപവാദ വാർത്ത കൊടുത്തിരുന്നു.വിവാദത്തിൽ മന്ത്രി രാജി വയ്ക്കേണ്ടി വന്നെങ്കിലും സത്യാവസ്ഥ പുറത്തുവന്നതോടെ വീണ്ടും മന്ത്രിയായി. 2017 നവംബറിൽ റിപ്പോർട്ട് നൽകിയ കമ്മീഷൻ ചാനലിന്റെ നിയമവിരുദ്ധപ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി.