യുഎഇയിലേക്ക് റിക്രൂട്ട്മെന്റ്

തിരുവനന്തപുരം:
ഒഡെപെക് വഴി യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലെ പുരുഷ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. രണ്ടു വർഷമെങ്കിലും സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്തവരായിരിക്കണം.ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ സഹിതം Jobs@odepc.in എന്ന ഇ-മെയിലിലേക്ക് 30 ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 04712329440, 41, 42, 45, 7736496574.www.odepc.kerala.gov.in.