വിദേശ രാജ്യങ്ങൾക്കുള്ള ധനസഹായം മരവിപ്പിച്ചു

വാഷിങ്ടൺ:
ഉക്രയ്ൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്കുള്ള ധന സഹായം മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഭക്ഷണ വിതരണത്തിനായുള്ള അടിയന്തിര സഹായവും ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക സഹായം ഒഴികെയുള്ള ധനസഹായങ്ങളാണ് തൊണ്ണൂറ് ദിവസത്തേയ്ക്ക് മരവിപ്പിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിവിധ രാജ്യങ്ങളിലെ എംബസികൾക്കും സ്ഥാനപതികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഇന്ത്യൻ വംശജനായ ഖുഷ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ട്രംപ് നിയമിച്ചു. ലോകത്ത് ഏറ്റവുമധികം പണം വിദേശരാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക.