ആറാംഘട്ട പോളിംഗ് 61.20 ശതമാനം

 ആറാംഘട്ട പോളിംഗ് 61.20 ശതമാനം

ന്യൂഡൽഹി:

         ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 61.20 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഡൽഹി തുടങ്ങിയ ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ജമ്മൂ -കാശ്മീരിലെയും അടക്കം 58 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തി. 79.47 ശതമാനം വോട്ട് രേഖപ്പെടുത്തിയ ബംഗാളിലാണ് കൂടുതൽ പോളിംഗ്. ജമ്മു-കാശ്മീരിലെ അനന്തനാഗ്, രജൗരി മണ്ഡലത്തിൽ 54.30 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കാണെങ്കിലും പോളിംഗ് ശതമാനത്തിൽ മാറ്റം വരാം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News