ഉപരിപഠനം ഉറപ്പെന്ന് സർക്കാർ

തിരുവനന്തപുരം:
സംസ്ഥാനത്ത് എച്ച് എസ്ഇ, വിഎച്ച്എസ്ഇ ഉൾപ്പെടെ പ്ലസ് വൺ ക്ലാസുകളിൽ ലഭ്യമായുള്ളത് 4,66,261 സീറ്റ്. ഹയർ സെക്കൻഡറിയിലെ 4,33,231 ഉം വെക്കേഷണൽ സെക്കൻഡറിയിലെ 33,030 സീറ്റും ഉൾപ്പെടെയാണ് ഇത്.ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയ 4, 25, 563 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഇവർക്കെല്ലാം അഡ്മിഷൻ ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യം. കൂടാതെ ഐടിഐ, പോളീടെക്നിക് സ്ഥാപനങ്ങളിലും അഡ്മിഷൻ ഇതോടെപ്പം നടക്കുന്നുണ്ട്.