കുക്ക് ഒഴിവ്
തിരുവനന്തപുരം:
കേരള സർവകലാശാലയുടെ തൈയ്ക്കാട്ടുള്ള വനിതാ ഹോസ്റ്റൽ മെസ്സിലേക്ക് കരാർ അടിസ്ഥാനത്തിൽ 20, 20,000 രൂപ മാസ ശമ്പളത്തിൽ 11 മാസത്തേക്ക് പാചകക്കാരായി 65 വയസ്സിനു താഴെയുള്ള വനിതകളെ നിയമിക്കും. താല്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ,പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കേരള സർവകലാശാല വനിതാ ഹോസ്റ്റൽ, തൈയ്ക്കാട്, തിരുവനന്തപുരം – 14 വിലാസത്തിൽ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.